District News
പാലാ: സാമ്പത്തിക കെടുകാര്യസ്ഥതയെ തുടര്‍ന്ന് നാനൂറോളം സഹകരണ ബാങ്കുകള്‍ കേരളത്തില്‍ അടച്ചുപൂട്ടിയതായും നിക്ഷേപകര്‍ക്കു പണം തിരികെ നല്കാന് കഴിയാത്ത നിലയില്‍ ഇടതു വലതുപക്ഷ നേതാക്കള്‍ സഹകരണ ബാങ്കുകളെ കൊള്ളയടിച്ചിരിക്കുകയുമാണെന്നും ബിജെപി നേതാവ് പി.സി. ജോര്‍ജ്. കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പാലാ കുരിശുപള്ളിക്കവലയില്‍ അഞ്ച ു ദിവസമായി തുടര്‍ന്നുപോരുന്ന റിലേ സത്യഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലില്‍ ഇന്നലെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലായിലും സമീപ മേഖലയിലുമായി നിരവധി സഹകരണ ബാങ്കുകളാണ് ഭരണസമിതികളുടെ കെടുകാര്യസ്ഥതയെത്തുടര്‍ന്ന് നിക്ഷേപകര്‍ക്കു പണം തിരികെ നല്കാനാകാതെ തകര്ച്ചയിലായതെന്നും പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങളില്‍ തന്റെ പരിപൂര്‍ണ പിന്തുണ നല്‍കുന്നതായും പി.സി. ജോര്‍ജ് പറഞ്ഞു.
Kerala
കോട്ടയം: രാഷ്ട്രപിതാവിനെ അവഹേളിച്ച് ബിജെപി നേതാവ് പി.സി. ജോർജ്. സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാ ഗാന്ധി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും ജോർജ് പറഞ്ഞു. പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോർജിന്റെ പരാമർശം.
മഹാത്മാ ഗാന്ധി ദൈവം തമ്പുരാനാണോ എന്ന് ജോർജ് ചോദിച്ചു. ബ്രിട്ടീഷുകാർ ഭരിച്ചിട്ട് ഒന്നും കിട്ടാനില്ലാഞ്ഞിട്ട് ഇട്ടേച്ച് പോയതാണ്. അതിനെ ഉടനെ ഗാന്ധി സമരം ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണ്ടത്തരം പറയാതെ. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും അഭിമുഖത്തിൽ ജോർജ് പറഞ്ഞു.
ആഫ്രിക്കയിൽ ചെന്ന് ചവിട്ട് മേടിച്ചിട്ടുണ്ട്. അത് ശരിയാ. ഇവിടന്ന് ആരും ചവിട്ടിയിട്ടില്ല. ഇവിടെ രണ്ട് പെങ്കൊച്ചുങ്ങളുടെ തോളേൽ കൈയിട്ട് നടന്നുപോയതല്ലാതെ ഒരു ഉപദ്രവും നമ്മളാരും ചെയ്തിട്ടില്ല. പുള്ളിയെ ഉപദ്രവിച്ചിട്ടും ഇല്ല. ഉപ്പുസത്യാഗ്രഹം നടത്തിയിട്ടാണോ ബ്രിട്ടീഷുകാരൻ ഇട്ടേച്ചുപോയത്. ബ്രിട്ടീഷുകാരന് വേണ്ടെന്ന് ആയെന്നും പി.സി. ജോർജ് പറഞ്ഞു.
Movies
കേരളത്തിലെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ പി.സി.ജോർജ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായാൽ എന്ത് സംഭവിക്കും? ഈ വിഷയം ചർച്ച ചെയ്യുകയാണ് കെ.കെ.കെ. മൂന്ന് രാജ എന്ന ചിത്രം.
രേവതി ഫിലിംസ് ഇന്റർനാഷണലിനു വേണ്ടി ഷൈജു പാറത്തടത്തിൽ, നിർമാണം, കഥ, തിരക്കഥ, സംഗീതം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം, എരുമേലി, കമ്പം, തേനി, കൊടൈക്കനാൽ,ചങ്ങനാശേരി എന്നിവിടങ്ങളിലായി പൂർത്തിയായി. ഫെബ്രുവരി അവസാനം തിയറ്ററിലെത്തും.
കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളിലും, അഭ്യന്തര മന്ത്രി എന്ന നിലയിൽ, പി.സി.ജോർജ് ഇടപെടുന്നതും അതെല്ലാം പരിഹരിക്കുന്നതും പ്രേക്ഷകർക്ക് രുചിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഡിവൈഎസ്പി സൂര്യദേവയെ അവതരിപ്പിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ ഷൈജു പാറത്തടത്തിൽ ആണ്.
ഒരു ഗ്രാമത്തിൽ കുറച്ച് ചീട്ടുകളിഭ്രാന്തന്മാർ ജീവിച്ചിരുന്നു. കുടുംബം അന്വേഷിക്കാതെ നടന്നത് കാരണം ഒരുവന്റെ രണ്ട് സ്ക്കൂൾ കുട്ടികൾ മിസിംഗ് ആകുന്നു. ഈ കേസ് അന്വേഷിക്കാൻ, ക്രൈം ബ്രാഞ്ച് ഡിഎസ്പി സൂര്യദേവ എത്തുന്നു. കേസ് അന്വേഷണത്തിൽ കേരളം ഞെട്ടിയ പല സംഭവങ്ങളും കടന്നുവരുന്നു. ചെറിയ കാര്യങ്ങളിൽ പോലും ഇടപെടുന്ന അഭ്യന്തര മന്ത്രി പി. ഇടപെടലാണ് ഇതിനു വേണ്ടി നടത്തിയത്.
കൂറ്റൻ സംഘട്ടനരംഗങ്ങളും, മനോഹരമായ ഗാന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതകളാണ്.
പി.സി.ജോർജ്, ഷൈജു പാറത്തടത്തിൽ, ബോബൻ കങ്ങഴ, സോണിയ ആലപ്പുഴ, അഡ്വ.നോബിൾ മാത്യു,ബിന്ദുചുനക്കര, ആശ എറണാകുളം,അനു അനീഷ്,അജീഷ് അശോകൻ, രതീഷ് എം, ഗോവിന്ദൻ നമ്പൂതിരി, സജിത്ത് കലവൂർ, ജോസ് പാല,മനു ആനക്കുഴി, രാജ കമ്പം എന്നിവർ അഭിനയിക്കുന്നു. ഫെബ്രുവരി അവസാനം ചിത്രം തിയറ്ററിലെത്തും.
രേവതി ഫിലിം ഇന്റർനാഷണലിനുവേണ്ടി ഷൈജു പാറത്തടത്തിൽ, നിർമാണം, സംവിധാനം, ഗാന രചന,സംഗീതം, കഥ, തിരക്കഥ എന്നിവ നിർവ്വഹിക്കുന്നു. കോ. പ്രൊഡ്യൂസർ - ബോബൻ കങ്ങഴ, കാമറ - സബിൻ കെ. ലാൽ, എഡിറ്റർ-രഞ്ജിത്ത് ആർ, ബാക്ക്ഗ്രൗണ്ട് സ്ക്കോർ - സുരേഷ് നന്ദൻ, ആലാപനം - ഷൈജു പാറത്തടത്തിൽ, ആർട്ട് - ഷിജുചെല്ലപ്പൻ, മേക്കപ്പ് - രാജു കോട്ടയം, പ്രൊഡക്ഷൻ കൺട്രോളർ - രാജ കമ്പം, മാനേജർ - സ്ഫടികം ടി.ജെ. ചങ്ങനാശേരി, കാസ്റ്റിംഗ് മാനേജർ - അജേഷ് ചങ്ങനാശേരി, അസോസിയേറ്റ് ഡയറക്ടർ - രാജേഷ് കെ.രാജേഷ്, അസിസ്റ്റന്റ് ഡയറക്ടർ - ദാസ് ആചാരി, കോസ്റ്റ്യൂം ഡിസൈനിംഗ് -എവർഷൈൻ, അജീബ് തെങ്ങണ,പോസ്റ്റർ ഡിസൈൻ - ഷിബിൻ പി. മാർട്ടിൻ, ലൊക്കേഷൻ മാനേജർ - ജോസ് പാല, പി.ആർ.ഒ - അയ്മനം സാജൻ, വിതരണം - വേന്ദർ മൂവീസ്